Connect with us

National

രണ്ട് ജീവനക്കാര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍; സാപ്പിന്റെ ഓഫീസുകള്‍ അടച്ചു

Published

|

Last Updated

ബെംഗളുരു | ജീവനക്കാരില്‍ രണ്ട് പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാജ്യത്തെ പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പനിയായ സാപിന്റെ (SAP) ഓഫീസുകള്‍ താത്കാലികമായി അടച്ചു. ഗുഡ്ഗാവ്, ബെംഗളുരു, മുംബൈ എന്നിവിടങ്ങളിലെ ഓഫീസുകളാണ് അടച്ചത്. തത്കാലം ജീവനക്കാരോട് വീടുകളില്‍ ഇരുന്ന് ജോലി ചെയ്യണമെന്നാണ് നിരദേശിച്ചിരിക്കുന്നത്.

ബെംഗളുരു സ്വദേശികളായ രണ്ട് ജീവനക്കാര്‍ക്കാണ് കഴിഞ്ഞ ദിവസം എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചത്. ഇവരോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന ജീവനക്കാരെ നിരീക്ഷിച്ചുവരികയാണ്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കൂടിയാണ് കമ്പനി മുന്‍കരുതല്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.