Connect with us

Gulf

യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സഊദിയില്‍

Published

|

Last Updated

റിയാദ് |  അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഹൃസ്വ സന്ദര്‍ശനാര്‍ഥം സഊദിയിലെത്തി. സഊദി ഭരണാധികാരിയുമായ സല്‍മാന്‍ രാജാവുമായി റിയാദില്‍ അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളും വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണം, പശ്ചിമേഷ്യയിലെ സംഭവവികാസങ്ങള്‍ എന്നിവ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായാണ് റിപ്പോര്‍ട്ട്.

അമേരിക്കയിലെ സഊദി അംബാസഡര്‍ റീമ ബിന്ത് ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരി, വിദേശകാര്യ സഹമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ല, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. മുസീദ് ബിന്‍ മുഹമ്മദ് അല്‍ഐബാന്‍. സഊദിയിലെ യു എസ് അംബാസഡര്‍ ജോണ്‍ അബിസെയ്ദ് , അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി ഡേവിഡ് ഷെങ്കര്‍, യു എസ് സൈനിക ഉപദേഷ്ടാവ് ലെഫ്റ്റനന്റ് ജനറല്‍ റിക്കി എല്‍ വാഡെല്‍, മോര്‍ഗന്‍ ഒര്‍ടാഗസ്, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ മാര്‍ട്ടിന സ്‌ട്രോംഗ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

അതിനിടെ റോയല്‍ സഊദി നേവല്‍ ഫോഴ്‌സും യു എസ് നാവികസേനയുടെയും സംയുക്ത നാവികാഭ്യാസ പ്രകടനം നടത്താന്‍ തീരുമാനിച്ചു. അടുത്താഴ്ച കിംഗ് അബ്ദുല്‍ അസീസ് നേവല്‍ ബേസിലാണ് അഭ്യാസം.
സമുദ്ര നാവിഗേഷന്റെ സ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണിത്.

 

 

Latest