Connect with us

International

ജര്‍മനിയില്‍ അജ്ഞാതരുടെ വെടിവെപ്പില്‍ എട്ടുപേര്‍ മരിച്ചു

Published

|

Last Updated

ഫ്രാങ്ക്ഫര്‍ട്ട് | ജര്‍മനിയില്‍ ഫ്രാങ്ക്ഫര്‍ട്ടിന് സമീപത്തെ ഹനാവുവില്‍ അജ്ഞാതര്‍ വെടിവെപ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്. പ്രാദേശിക സമയം രാത്രി പത്തുമണിയോടെയാണ് സംഭവങ്ങള്‍ക്കു തുടക്കം. ഹനാവുവിലെ രണ്ടു ബാറുകളിലെത്തി അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പോലീസ് സംഘമെത്തി പിടികൂടാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ രക്ഷപ്പെട്ടു.

അക്രമി സംഘത്തില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്നും വെടിവെപ്പിനു പിന്നിലെ പ്രകോപനം എന്തായിരുന്നുവെന്നും വ്യക്തമല്ല. പ്രതികളെ പിടികൂടുന്നതിനായി തിരച്ചില്‍ നടന്നുവരികയാണ്.