Connect with us

Kerala

അപകടത്തില്‍ പെട്ട ബസിലുണ്ടായിരുന്നത് 42 മലയാളികള്‍

Published

|

Last Updated

തിരുപ്പുര്‍ (തമിഴ്‌നാട്) | തമിഴ്‌നാട് തിരുപ്പൂരിലെ അവിനാശിയില്‍ അപകടത്തില്‍പ്പെട്ട കെ എസ് ആര്‍ ടി സി ഗരുഡ കിംഗ് ക്ലാസ് ബസില്‍ യാത്ര ചെയ്തിരുന്നത് 42 മലയാളികള്‍. മരിച്ച 20 പേരില്‍ അഞ്ചു പേര്‍ സ്ത്രീകളാണ്. ഇരുപതോളം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

അവിനാശി ആശുപത്രിയിലും കോയമ്പത്തൂര്‍ ജില്ലാ ആശുപത്രിയിലുമായാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

Latest