Connect with us

Kerala

തിരുപ്പൂര്‍ അപകടം; മരിച്ചവരില്‍ 11 പേരെ തിരിച്ചറിഞ്ഞു, എല്ലാവരും മലയാളികള്‍

Published

|

Last Updated

അവിനാശി | തമിഴ്‌നാട് തിരുപ്പൂരിലെ അവിനാശിയില്‍ കെ എസ് ആര്‍ ടി സി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച 20 പേരില്‍ 11 പേരെ തിരിച്ചറിഞ്ഞു. എറണാകുളം, തൃശൂര്‍, പാലക്കാട്, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ് തിരിച്ചറിഞ്ഞത്.

മരിച്ചവരുടെ വിവരങ്ങള്‍: രാഗേഷ് പാലക്കാട് (35), ജിസ്‌മോന്‍ ഷാജു തുറവൂര്‍ (24), നസീഫ് മുഹമ്മദ് അലി തൃശൂര്‍ (24), ബൈജു, അറക്കുന്നം (47)- കെ എസ് ആര്‍ ടി സി ജീവനക്കാരന്‍, ഐശ്വര്യ അശ്വിന്‍ (28), ഇഗ്‌നി റാഫേല്‍, തൃശൂര്‍ (39), കിരണ്‍ കുമാര്‍ (33), ഹനീഷ് (25), തൃശൂര്‍, ശിവകുമാര്‍, ഒറ്റപ്പാലം (35), ഗിരീഷ്, എറണാകുളം (29)- കെ എസ് ആര്‍ ടി സി ജീവനക്കാരന്‍, റോസ്ലി ജോണ്‍, പാലക്കാട്.

അപകടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ വിളിക്കേണ്ട ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പാലക്കാട് ഡി പി ഒ- 9447655223, 0491 2536688, കെ എസ് ആര്‍ ടി സി- 9495099910, തിരുപ്പൂര്‍ കലക്ടറേറ്റ്- 7708331194

---- facebook comment plugin here -----

Latest