Connect with us

National

യു എസില്‍ നിന്ന് 24 സീ ഹോക് ഹെലികോപ്റ്ററുകള്‍ വാങ്ങും; അനുമതിയുമായി കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജ്യം സന്ദര്‍ശിക്കാനിരിക്കെ, അമേരിക്കയില്‍ നിന്ന് 24 അത്യാധുനിക ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. നാവികസേനക്കു വേണ്ടിയാണ് എം എച്ച്-60 ആര്‍ സീഹോക് ഹെലികോപ്റ്ററുകള്‍ വാങ്ങുന്നത്. 260 കോടി ഡോളര്‍ ചെലവിട്ടുള്ള ഇടപാടിന്, സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതിയാണ് അനുമതി നല്‍കിയിട്ടുള്ളത്. ട്രംപിന്റെ ഇന്ത്യയിലെത്തുന്ന സന്ദര്‍ഭത്തില്‍ ഇതുസംബന്ധിച്ച കരാര്‍ ഒപ്പിട്ടേക്കും.

യു എസ് ആയുധക്കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്‍ നിര്‍മിക്കുന്ന സീഹോക് ഹെലികോപ്റ്ററുകളില്‍ അന്തര്‍വാഹിനികളെ തകര്‍ക്കുന്നതിനുള്ള ഹെല്‍ഫയര്‍ മിസൈല്‍, ടോര്‍പിഡോകള്‍ എന്നീ ആയുധങ്ങളുണ്ടാകും. അന്തര്‍വാഹിനികളെ കണ്ടെത്താനുള്ള സംവിധാനവും ഇതിലുണ്ട്.