Connect with us

Kerala

കേരള പോലീസിന്റെ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കാന്‍ അനുവദിക്കില്ല: കോടിയേരി

Published

|

Last Updated

തിരുവനന്തപുരം |  കേരള പൊലീസ് അക്കാദമി മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കാന്‍ അനുവദിക്കില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ ഡി എഫ് ഭരിക്കുമ്പോള്‍ ഇത്തരം നടപടികള്‍ അനുവദിക്കില്ല. ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും കോടിയേരി പറഞ്ഞു. മനോരമ ന്യൂനസിന്റെ നേരെ ചൊവ്വ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള പോലീസിന്റെ ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കിയ വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വിവാദമായിരുന്നു. തൃശൂര്‍ പൊലീസ് അക്കാദമിയിലെത്തിയ പുതിയ പോലീസുകാര്‍ക്കായൊരുക്കിയ മെനുവിലാണ് ബീഫ് ഒഴിവാക്കിയത്.

അതിനിടെ ശബരിമല പുനപ്പരിശോധന ഹരജികിളില്‍ സുപ്രീം കോടതി വിധി എന്തായായാലും വിശ്വാസികളെ വിശ്വാസത്തിലെടുത്താകും സര്‍ക്കാര്‍ നടപ്പിലാക്കുകയെന്നും കോടിയേരി പറഞ്ഞു. വിശ്വാസികളെ പൂര്‍ണമായും തള്ളിക്കൊണ്ടൊരു നിലപാട് സര്‍ക്കാര്‍ സ്വീകരിക്കില്ല. സര്‍ക്കാറിന്റെ നിലപാട് വ്യക്തമായി സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അച്ച്യുതാനന്ദനും പിണറായി വിജയനും തമ്മില്‍ നല്ല ബന്ധമില്ലേ എന്ന ചോദ്യത്തിന് വി എസിനെ മുഖ്യമന്ത്രിയാക്കാന്‍ മുന്‍കൈ എടുത്തത് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായിയായിരുന്നെന്നും കോടിയേരി പറഞ്ഞു. മാരാരിക്കുളത്ത് വി എസ് തോറ്റ ശേഷം തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് സുരക്ഷിത മണ്ഡലം നല്‍കാന്‍ പിണറായിയാണ് പാര്‍ട്ടിയില്‍ ആവശ്യപ്പെട്ടതെന്നും കോടിയേരി പറഞ്ഞു.