Connect with us

Kerala

സ്വര്‍ണ്ണ വില റെക്കോഡ് ഉയരത്തില്‍; പവന് 30,680

Published

|

Last Updated

കൊച്ചി  |സംസ്ഥാനത്ത സ്വര്‍ണ്ണ വില റെക്കോര്‍ഡുകള്‍ തകര്‍ത്ത് കുതിക്കുന്നു. സ്വര്‍ണ്ണം പവന് 280 രൂപ ഉയര്‍ന്ന് 30,680 രൂപയിലെത്തി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 3,835 ആയി. രാജ്യാന്തര വിപണിയിലെ വില വര്‍ധനയാണ് ആഭ്യന്തര വിപണിയെയും ബാധിക്കുന്നത്

. വന്‍ നിക്ഷേപകര്‍ സ്വര്‍ണം വന്‍തോതില്‍ വാങ്ങിക്കൂട്ടുന്നുണ്ട്. ആഗോള സാമ്പത്തിക മേഖലയിലുണ്ടാകുന്ന ചലനങ്ങള്‍ക്കൊപ്പം കൊറോണ വൈറസ് ഭീതിയും സ്വര്‍ണവില കൂട്ടുന്നുണ്ട്. വൈറസ് ബാധ ചൈനയുടെ സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കിയ തിരിച്ചടിയാണ് സ്വര്‍ണ്ണ വിലയെ ബാധിക്കുന്നത്.