Connect with us

Ongoing News

ഏഷ്യന്‍ ഗുസ്തി: ഗ്രീക്കോ റോമന്‍ വിഭാഗത്തില്‍ സ്വര്‍ണം കൊയ്ത് സുനില്‍ കുമാര്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പിലെ ഗ്രീക്കോ റോമന്‍ വിഭാഗത്തില്‍ 27 വര്‍ഷമായുള്ള ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ വരള്‍ച്ചക്ക് വിരാമം. 87 കിലോ വിഭാഗത്തില്‍ കിര്‍ഗിസ്ഥാന്റെ അസറ്റ് സലിഡിനോവിനെ 5-0ന് തകര്‍ത്ത് സുനില്‍ കുമാറാണ് ഇന്ത്യക്കു വേണ്ടി സ്വര്‍ണം നേടിയത്. ഇതിനു മുമ്പ് 1993ല്‍ 48 കിലോ വിഭാഗത്തില്‍ പപ്പു യാദവ് സ്വര്‍ണം കരസ്ഥമാക്കിയിരുന്നു.

സ്‌കോര്‍ സൂചിപ്പിക്കും പോലെ മത്സരത്തിലുടനീളം സുനില്‍ കുമാറിന്റെ സര്‍വാധിപത്യം പ്രകടമായിരുന്നു. ഇന്ത്യന്‍ താരത്തിന്റെ തന്ത്രപരമായ നീക്കങ്ങള്‍ക്ക് സാലിഡിനോവിന് മറുപടിയുണ്ടായിരുന്നില്ല. നേരത്തെ, സെമിയില്‍ ഏറെ പിന്നില്‍ നിന്ന് തിരിച്ചുവന്നാണ് കസാഖിസ്ഥാന്റെ അസമത് കുസ്തുബയേവിനെ സുനില്‍ മറികടന്നത്. 1-8ന് പിന്നിലായിരുന്ന സുനില്‍ പിന്നീട് തുടര്‍ച്ചയായി 11 പോയിന്റുകള്‍ നേടി 12-8ന് വിജയം കൊയ്യുകയായിരുന്നു. 2019ലും സുനില്‍ ഫൈനലിലെത്തിയിരുന്നെങ്കിലും വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

Latest