Connect with us

Kerala

അനധികൃത സ്വത്ത്; മുന്‍ മന്ത്രി വി എസ് ശിവകുമാറിനെ ഒന്നാം പ്രതിയാക്കി എഫ് ഐ ആര്‍

Published

|

Last Updated

തിരുവനന്തപുരം | വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ മുന്‍ മന്ത്രി വി എസ് ശിവകുമാറിനെ ഒന്നാം പ്രതിയാക്കി തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എഫ് ഐ ആര്‍. ശിവകുമാറിനെ കൂടാതെ ബിനാമികളായ ശാന്തിവിള രാജേന്ദ്രന്‍, ഡ്രൈവര്‍ ഷൈജു ഹരന്‍, സുഹൃത്ത് അഡ്വ. എന്‍ എസ് ഹരികുമാര്‍ എന്നിവരെയും എഫ് ഐ ആറില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. വിജിലന്‍സ് സ്‌പെഷ്യല്‍ സെല്ലാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

അനധികൃത സ്വത്ത് സമ്പാദനത്തിനായി എം പി, എം എല്‍ എ, മന്ത്രി പദവികള്‍ ശിവകുമാര്‍ ദുരുപയോഗം ചെയ്തതായി വിജിലന്‍സിനു പരാതി ലഭിച്ചിരുന്നു. ശിവകുമാറിനെതിരായ അന്വേഷണത്തിന് ഗവര്‍ണര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ശനിയാഴ്ച വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കി ആഭ്യന്തര സെക്രട്ടറിയും ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. വിജിലന്‍സ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ശിവകുമാറിനു പുറമെ അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളിലും ജീവനക്കാരിലും ഉള്‍പ്പെട്ട ചിലരും അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയതായി വിജിലന്‍സ് പറയുന്നു.

Latest