Connect with us

Career Education

കോഴിക്കോട് ഐ ഐ എമ്മിൽ ലൈബ്രേറിയൻ

Published

|

Last Updated

കോഴിക്കോട് ഐ ഐ എമ്മിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി ലൈബ്രേറിയൻ, അസിസ്റ്റന്റ്അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഉൾപ്പെടെ വിവിധ തസ്തികകളിലായി പതിനഞ്ച് ഒഴിവുകളുണ്ട്.
ചീഫ് പർച്ചേസ് ഓഫീസർ (ഒന്ന്), സീനിയർ മാനേജർ (ഒന്ന്), ഡെപ്യൂട്ടി ലൈബ്രേറിയൻ (ഒന്ന്), സിസ്റ്റംസ് മാനേജർ (ഒന്ന്), ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ് ഓഫീസർ (ഒന്ന്), അസിസ്റ്റന്റ്അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (ആറ്), അസിസ്റ്റന്റ്കം ഹിന്ദി ട്രാൻസ്ലേറ്റർ (ഒന്ന്), അസിസ്റ്റന്റ് (ഒന്ന്), ജൂനിയർ എക്‌സിക്യൂട്ടീവ് (രണ്ട്) എന്നീ തസ്തികകളിലാണ് ഒഴിവ്.

[irp]

ഡെപ്യൂട്ടി ലൈബ്രേറിയൻ: യോഗ്യത- ലൈബ്രറി സയൻസ്/ ഇൻഫർമേഷൻ സയൻസ്/ ഡോക്യുമെന്റേഷൻ സയൻസ് എന്നിവയിൽ ബിരുദാനന്തര ബിരുദം. പതിനഞ്ച് വർഷത്തെ പ്രവൃത്തി പരിചയം.

[irp]

സിസ്റ്റംസ് മാനേജർ: യോഗ്യത- കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗിൽ എം ഇ/ എം ടെക്/ ഐ ടി അല്ലെങ്കിൽ എം സി എ. പതിനഞ്ച് വർഷത്തെ പ്രവൃത്തി പരിചയം.
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി മാർച്ച് പത്ത്. അപേക്ഷയുടെ പകർപ്പ് ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം Senior Administrative Officer (H R), Indian Institute of Management Kozhikode, IIM Kozhikode Campus (PO), Kozhikode, Kerala – 673570 എന്ന വിലാസത്തിൽ അയക്കണം. വിശദ വിവരം iimk.ac.inൽ.

---- facebook comment plugin here -----

Latest