Connect with us

Career Education

ഫോറസ്റ്റ് സർവീസ് പരീക്ഷ

Published

|

Last Updated

ഇന്ത്യൻ ഫോറസ്റ്റ് സർവീസ് പരീക്ഷക്ക് യു പി എസ് സി അപേക്ഷ ക്ഷണിച്ചു. സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷക്ക് യോഗ്യത നേടിയവർക്ക് മാത്രമേ ഫോറസ്റ്റ് സർവീസ് മെയിൻ പരീക്ഷ എഴുതാൻ സാധിക്കൂ. സിവിൽ സർവീസ് പരീക്ഷ, ഫോറസ്റ്റ് സർവീസ് പരീക്ഷ എന്നിവക്ക് പൊതുവായ അപേക്ഷയാണ് സ്വീകരിക്കുന്നത്. നിലവിൽ തൊണ്ണൂറ് ഒഴിവുകളാണുള്ളത്.

യോഗ്യത: ആനിമൽ ഹസ്ബൻഡറി ആൻഡ് വെറ്ററിനറി സയൻസ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സുവോളജി ബിരുദം അല്ലെങ്കിൽ അഗ്രിക്കൾച്ചർ, ഫോറസ്ട്രിയിൽ എൻജിനീയറിംഗ് ബിരുദം. അവസാന വർഷ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

പ്രായം: 21- 32. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും. നൂറ് രൂപയാണ് അപേക്ഷാ ഫീസ്. https://www.upsconline.nic.in വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി മാർച്ച് മൂന്ന്. വിശദ വിവരം വെബ്‌സൈറ്റിൽ.

Latest