Kerala
കരുണ സംഗീത നിശ വിവാദം: അന്വേഷണത്തിന് സിറ്റി പോലീസ് കമ്മിഷണര്‍ ഉത്തരവിട്ടു

കൊച്ചി | കരുണ സംഗീത നിശയുടെ പേരില്‍ സംഘാടകര്‍ തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്. ബി ജെ പി വക്താവ് സന്ദീപ് വാര്യരുടെ പരാതിയില്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
എറണാകുളം ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ബിജി ജോര്‍ജിനാണ് അന്വേഷണ ചുമതല.് സന്ദീപ് വാര്യര്‍ നല്‍കിയ പരാതി കലക്ടര്‍ പോലീസിന് കൈമാറുകയായിരുന്നു.
നിലവില്‍ പോലീസ് പ്രാഥമിക അന്വേഷണമാണ് നടത്തുക. പരിപാടിയുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടന്നുവെന്ന് തെളിഞ്ഞാല്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും. 2019 നവംബര്‍ ഒന്നിനാണ് കൊച്ചിയില്‍ സംഗീതമേള സംഘടിപ്പിച്ചത്.
---- facebook comment plugin here -----