Connect with us

Kannur

കണ്ണൂര്‍ തയ്യില്‍ കടപ്പുറത്തെ ഒന്നര വയസുകാരന്റെ മരണം കൊലപാതകം

Published

|

Last Updated

കണ്ണൂര്‍ | കഴിഞ്ഞ ദിവസം കണ്ണൂര്‍ തയ്യിലെ കടലോരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ഒന്നര വയസുകാരന്‍ കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരണം. കുട്ടിയുട മരണത്തിന് കാരണം തലക്കറ്റ ക്ഷതമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. കുട്ടി വെള്ളം കുടിച്ചതിന്റെ ഒരു അടയാളവും ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.

രാത്രി വീട്ടില്‍ ഉറങ്ങിക്കിടന്ന തയ്യിലെ പ്രണവ്- ശരണ്യ ദമ്പതികളുടെ മകന്‍ വിയാനെ നേരം വെളുത്തപ്പോള്‍ കടലോരത്തെ പാറക്കെട്ടുകള്‍ക്കിടയില്‍ മരിച്ച നിലയില്‍ കാണുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് സിറ്റി പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് രാവിലെ 11 മണിയോടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ അച്ചനേയും അമ്മയേയും വിശദമായി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്. അമ്മ പറയുന്നത് തലേന്ന് രാത്രി അച്ചന്റെ കൂടെയാണ് കുട്ടി ഉറങ്ങിയതെന്നാണ്. ഇത് നിഷേധിക്കുന്ന അച്ഛന്‍ അമ്മയുടെ കൂടെയാണ് ഉറങ്ങിയതെന്നാണ് പറയുന്നത്.

അര്‍ധരാത്രിയില്‍ കുട്ടിക്ക് പാലും മരുന്നും നല്‍കിയ ശേഷം പിതാവിനൊപ്പം കിടന്നുറക്കിയ കുട്ടിയെ രാവിലെ കണ്ടില്ലെന്നാണ് ബന്ധുക്കളുടെ മൊഴി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഇന്നലെ തന്നെ ശരണ്യയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.