Connect with us

Kerala

കനത്ത സുരക്ഷയില്‍ അലന്‍ ഇന്ന് എല്‍ എല്‍ ബി പരീക്ഷ എഴുതും

Published

|

Last Updated

കോഴിക്കോട് | മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു എ പി എ ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത അലന്‍ ശുഐബ് ഇന്ന് എല്‍ എല്‍ ബി രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതും. ഹൈക്കോടതിയുടെ അനുമതിയോടെ, കനത്ത സുരക്ഷയില്‍ ഇന്ന് ഉച്ചക്ക് രണ്ടിന് കണ്ണൂര്‍ സര്‍വ്വകലാശാലയുടെ പാലയാട് ക്യാമ്പസിലാണ് പരീക്ഷ. പരീക്ഷക്കായി അലനെ എന്‍ ഐ എ സംഘം പാലയാട് ക്യാമ്പസിലെത്തിക്കും.

മൂന്നാം സെമസ്റ്ററില്‍ പഠിക്കുമ്പോഴായിരുന്നു അലന്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റിലാവുന്നത്. തുടര്‍ന്ന് വേണ്ടത്ര ഹാജരില്ലെന്ന് ചൂണ്ടിക്കാട്ടി പഠന വിഭാഗത്തില്‍ നിന്നും സര്‍വ്വകലാശാല അധികൃതര്‍ പുറത്താക്കിയിരുന്നു. ഇതിനിടെയാണ് രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ അലന്‍ ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തില്‍ എന്‍ ഐ എയുടേയും കണ്ണൂര്‍ സര്‍വ്വകലാശാലയുടേയും വിശീദകരണം അറിഞ്ഞ ശേഷം ഇന്നലെ ഉച്ചയോടെയാണ് കോടതി പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയത്.

നാല് മാസം മുമ്പാണ് അലനേയും സുഹൃത്ത് താഹ ഫസലിനേയു കോഴിക്കോട് പന്തീരങ്കാട് പോലീസ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യുന്നത്. മാവോയിസ്റ്റ് അനുകൂല പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും മാവോയിസ്റ്റ് അനുകൂല ലഘുലേഖ ഇവരില്‍ നിന്നും പിടിച്ചെടുത്തെന്നും ആരോപിച്ച് ഇവരുടെ മേല്‍ യു എ പി എ ചുമത്തുകയാണ്. മാസങ്ങള്‍ക്ക് ശേഷം കേസ് എന്‍ ഐ യെ സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു.

 

Latest