Connect with us

Gulf

സഊദി ഈസ്റ്റ് നാഷനല്‍ സഹിത്യോത്സവിന് ഉജ്ജ്വല സമാപനം;ടീം ദമാം ജേതാക്കള്‍

Published

|

Last Updated

ദമാം |പ്രവാസി യുവതയുടെ സര്‍ഗപോഷണത്തിന് അവസരവും അംഗീകാരവും നല്‍കി രിസാല സ്റ്റഡി സര്‍ക്കിള്‍ നടത്തിവരുന്ന സാഹിത്യോല്‍സവിന്റെ പതിനൊന്നാമത് നാഷനല്‍ പതിപ്പിന് അല്‍ ഖോബാറില്‍ ഉജ്വല പരിസമാപ്തി. സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 8പ്രവിശ്യകളിലെ ടീമുകള്‍ പങ്കെടുത്ത മത്‌സരത്തില്‍ ദമാം ഓവറോള്‍ കിരീടം നേടി. റിയാ സിറ്റി, റിയാദ് നോര്‍ത്ത് എന്നീ ടീമുകള്‍ക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍.സെക്കന്ററി വിഭാഗത്തില്‍ മത്സരിച്ച റിയാദ് സിറ്റിയിലെ മെല്‍വിന്‍ സോജിയാണ് സാഹിത്യോത്സവ് കലാ പ്രതിഭ. ജുബൈലിലെ മിന്‍ഹ സാജിദ് സര്‍ഗ പ്രതിഭയും.

സഊദി ഈസ്റ്റ് കലാലയം സാംസ്‌കാരിക വേദിയുടെ നേതൃതൃത്തില്‍ മൂന്നൂ ഘട്ടങ്ങളിലായി മല്‍സരിച്ച് വിജയിച്ച 890 പ്രതിഭകളാണ് ഖോബാറിലെ നാഷനല്‍ മത്‌സരത്തില്‍ 10 വേദികളില്‍ മാറ്റുരച്ചത്. വനിതകളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ 8 വിഭാഗങ്ങളിലായി നടന്ന സാഹിത്യോത്സവില്‍ പ്രസംഗം, മാപ്പിളപ്പാട്ട്, മദ്ഹ് ഗാനം, പുസ്തക വായന, ഖവാലി, ദഫ്ഫ് തുടങ്ങി സ്റ്റേജ് മല്‍സരങ്ങളും പ്രബന്ധം, പെന്‍സില്‍ ഡ്രോയിംഗ്, ജലച്ചായം, കൊളാഷ്, പുസ്തക പരിചയം, കഥ, കവിത, മാഗസിന്‍ ഡിസൈന്‍ തുടങ്ങി രചനാമത്‌സരങ്ങളും ഉള്‍പ്പെടെ 78 ഇനങ്ങളിലായിരുന്നു മത്‌സരം.

സാഹിത്യോത്സവിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ രാഷ്ട്രീയ സാമൂഹിക സാഹിത്യ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. നാഷനല്‍ ചെയര്‍മാന്‍ ഷഫീഖ് ജൗഹരി അധ്യക്ഷത വഹിച്ചു. ദമാംഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍

എന്‍ജി. കലീം അഹ്മദ് ഉദ്ഘാടന സമ്മേളനം ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ റിയാദ് കലാലയം സാംസ്‌കാരിക വേദി അംഗം അഷ്‌റഫ് സഖാഫി പുന്നത്ത് എഴുതി ഐ പി ബി പ്രസിദ്ധീകരിച്ച “മഹത്തായ മാപ്പിള സാഹിത്യ കൃതികള്‍” എന്ന പുസ്തകത്തിന്റെ സൗദി തല പ്രകാശനം, മാപ്പിളകലാ സാഹിത്യ അക്കാദമി സൗദി സെക്രട്ടറി മാലിക് മഖ്ബൂല്‍ ഡോ.മഹ്മൂദ് മുത്തേടത്തിന് നല്‍കി നിര്‍വഹിച്ചു.
സാഹിത്യോത്സവിന്റെ ഭാഗമായി പ്രവാസി എഴുത്തുകാര്‍ക്കായി പ്രഖ്യാപിച്ച കലാലയം കഥ, കവിത പുരസ്‌കാരങ്ങള്‍ വേദിയില്‍ സമ്മാനിച്ചു. പന്ത്രണ്ടാമത് സാഹിത്യോത്സവിനു ആതിഥേയത്വം വഹിക്കുന്ന അല്‍ ഖസീം സെന്‍ട്രലിനു വേദിയില്‍ പതാക കൈമാറി.ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ ജാബിറലി പത്തനാപുരം, കണ്‍വീനര്‍ അബ്ദുറഹ്മാന്‍ സഖാഫി ചെമ്പ്രശ്ശേരി വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു

വിവിധ സെഷനുകളില്‍ അബ്ദുല്‍ ബാരി നദ്‌വി, ഡോ. അബ്ദുല്‍സലാം കണിയന്‍, കെ.പി മമ്മുമാസ്റ്റര്‍, സാജിദ് ആറാട്ടുപുഴ, ഉമര്‍ സഖാഫി മൂര്‍ക്കനാട്, കബീര്‍ ചേളാരി, സിറാജ് വേങ്ങര, നൗഫല്‍ ചിറയില്‍, ഐ. സി എഫ്. നേതാക്കളായ അബ്ദുല്‍ ജലീല്‍ മാസ്റ്റര്‍ ,ഉബൈദുള്ള അഹ്‌സനി ,നാസര്‍ ചിറയിന്‍കീഴ് ,അന്‍സാറുദ്ധീന്‍ കൊല്ലം ,ഷഫീഖ് പാപ്പിനിശ്ശേരി ,സിദ്ധീഖ് പുള്ളാട്ട് ,അബ്ദുല്‍ ഹമീദ് പാപ്പിനിശ്ശേരി ,അഷ്‌റഫ് തോട്ടട ,അഷ്‌റഫ് കോട്ടക്കുന്ന് ,മുഹമ്മദ് സഅദി ,സലിം വെളിയങ്കോട് എന്നിവര്‍ പങ്കെടുത്തു. നാഷനല്‍ കലാലയം കണ്‍വീനര്‍ മുജീബ് തുവ്വക്കാട് സ്വാഗതവും ,നൂറുദ്ദീന്‍ സഖാഫി നന്ദിയും പറഞ്ഞു