Connect with us

National

ജാമിഅ ലൈബ്രറിയിലെ പോലീസ് പേക്കൂത്ത്; പരുക്കേറ്റ വിദ്യാര്‍ഥിയുടെ ഹരജിയില്‍ കേന്ദ്രത്തിന് ഹൈക്കോടതി നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി | ജാമിയ മില്ലിയ സര്‍വകലാശാലയില്‍ ഡിസംബര്‍ 15ന് നടന്ന പ്രക്ഷോഭത്തിനിടെ പരുക്കേറ്റ വിദ്യാര്‍ഥിയുടെ ഹരജിയില്‍ കേന്ദ്ര സര്‍ക്കാറിനും ഡല്‍ഹി പോലീസിനും ഹൈക്കോടതി നോട്ടീസ്. സര്‍വകലാശാല ലൈബ്രറിയില്‍ പോലീസ് അതിക്രമിച്ചു കയറി നടത്തിയ ക്രൂരമായ മര്‍ദനത്തില്‍ ഇരു കാലുകള്‍ക്കും സാരമായി പരുക്കേറ്റ ശയ്യാന്‍ മുജീബ് എന്ന വിദ്യാര്‍ഥിയാണ് രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹരജി നല്‍കിയത്. ചികിത്സക്കായി ഇതുവരെ രണ്ടുലക്ഷം രൂപ ചെലവിട്ടതായി ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ലൈബ്രറിയില്‍ കയറി ബാറ്റണുകളും ലാത്തികളും ഉപയോഗിച്ച് ഡല്‍ഹി പോലീസും സി ആര്‍ പി എഫും നടത്തിയ പേക്കൂത്തിന്റെ വീഡിയോ സര്‍വകലാശാലയിലെ വിദ്യാര്‍ഥി സംഘടന ഞായറാഴ്ച പുറത്തുവിട്ടിരുന്നു. ഹൈല്‍മറ്റും ടൗവലുകളും മറ്റുമുപയോഗിച്ച് മുഖം മറച്ചാണ് പോലീസുകാരില്‍ പലരും ക്രൂരത കാണിച്ചത്. കാമ്പസിനുള്ളില്‍ പ്രവേശിക്കാന്‍ പോലീസിന് അനുമതി നല്‍കിയിരുന്നില്ലെന്ന് ജാമിയ വൈസ് ചാന്‍സലര്‍ നജ്മ അക്തര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Latest