Connect with us

National

സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബി ജെ പിയെ വെല്ലുവിളിച്ച് ഉദ്ദവ് താക്കറെ

Published

|

Last Updated

മുംബൈ |  മഹാരാഷ്ട്രയിലെ ത്രികക്ഷി സഖ്യ സര്‍ക്കാര്‍ ഉടന്‍ വീഴുമെന്ന് പറഞ്ഞ് നടക്കുന്ന ബി ജെ പിയെ വെല്ലുവിളിച്ച് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. മഹാരാഷ്ട്രയില്‍ തന്റേടമുണ്ടെങ്കില്‍ ഓപ്പറേഷന്‍ താമര നടത്തിക്കാണിക്കാന്‍ അവരെ വെല്ലുവിളിക്കുകയാണ്. 25 വര്‍ഷം ബി ജെ പിയുമായി സഖ്യത്തിലുണ്ടായിരുന്ന പാര്‍ട്ടിയാണ് ശിവസേന. എന്നിട്ടും തന്റെ നേതൃത്വത്തെയും ശിവസേനയുടെ വികാരത്തെയും അവര്‍ അംഗീകരിച്ചില്ല. എന്നാല്‍, പുതിയ സഖ്യകക്ഷികളായ എന്‍ സി പിയും കോണ്‍ഗ്രസും സേനയെ ഏറെ വിശ്വാസത്തിലെടുത്തെന്നും അദ്ദേഹം പറഞ്ഞു.

ഭീമകൊറേഗാവ് അന്വേഷണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ സി പിയുടെ നിലപാട് തള്ളിയും ദേശീയ പൗര റജിസ്റ്റര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നയത്തിനെതിരെയും ഉദ്ധവ് പരസ്യനിലപാട് സ്വീകരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ വീഴുമെന്നും ഡിസംബറില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുമെന്നുമാണ് ബി ജെ പി പ്രചരിപ്പിക്കുന്നത്.

മൂന്നു കാഴ്ചപ്പാടുകളുള്ള മൂന്നു പാര്‍ട്ടികള്‍ ചേര്‍ന്നുള്ളതാണു മുന്നണി. പൊതുമിനിമം പരിപാടിയില്‍ ഊന്നിയാണു സര്‍ക്കാറിന്റെ പ്രവര്‍ത്തനം. ജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ഉപകാരമുളള ഒട്ടേറെ പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജനം മഹാ വികാസ് അഘാഡി സര്‍ക്കാറിനെ അംഗീകരിക്കുന്നതായും ഉദ്ദവ് പറഞ്ഞു.