Connect with us

National

വാരാണസിയില്‍ 63 അടി ഉയരമുള്ള ദീൻദയാൽ ഉപാധ്യായയുടെ പ്രതിമ ഉദ്ഘാടനം ചെയ്ത് മോദി

Published

|

Last Updated

ലഖ്നൗ | ആർ എസ് എസ് താത്വികാചാര്യൻ ദീൻദയാൽ ഉപാധ്യായയുടെ പേരിലുള്ള സ്മാരക മന്ദിരവും  63 അടി ഉയരമുള്ള പ്രതിമയും  ഉദ്ഘാടനം ചെയ്ത്  പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ മണ്ഡലമായ വാരാണസിയിലെ ചന്ദൗലിയിലെ  ഒമ്പത് ഏക്കർ സ്ഥലത്താണ് ആർ എസ് എസ് നേതാവിന്റെ സ്മാരകം പണി കഴിപ്പിച്ചിരിക്കുന്നത്.

ഒഡീഷയില്‍ നിന്നുള്ള 200 കലാകാരന്മാർ ഒരു വര്‍ഷം കൊണ്ടാണ് ദീൻദയാലിന്റെ രാജ്യത്തെ ഏറ്റവും വലിയ “പഞ്ച ലോഹ” പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ദളിതരുടെയും പിന്നാക്കം നിൽക്കുന്നവരുടെയും ഉന്നമനത്തിനായി പ്രവർത്തിക്കാൻ ദീൻദയാൽ ഉപാധ്യായയുടെ വാക്കുകൾ പ്രചോദനമാണെന്ന് പ്രതിമ  അനാഛാദനത്തിനു ശേഷം മോദി പറഞ്ഞു.

വാരാണസിയിൽ കഴിഞ്ഞ ദിവസം സന്ദർശനം നടത്തിയതിന് പിന്നാലെയാണ് സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും പ്രതിമയുടെ അനാഛാദനവും മോദി നിർവഹിച്ചത്. ഇതുൾപ്പടെ 25,000 കോടിയുടെ പ്രവർത്തനങ്ങൾ വാരാണസിയിൽ നടപ്പാക്കുമെന്നും മോദി വ്യക്തമാക്കി.

Latest