Connect with us

Kerala

പിണറായിയുടെ വാക്കുകള്‍ വളച്ചൊടിച്ചു; പ്രധാനമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി | മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ സ്വന്തം രാഷ്ട്രീയ താത്പര്യത്തിന് അനുസരിച്ച് വളച്ചൊടിച്ചെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ബിനോയ് വിശ്വം അവകാശ ലംഘന നോട്ടീസ് നല്‍കി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചക്കിടെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന രാജ്യസഭയെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് സി പി ഐ രാജ്യസഭാ ലീഡറായ ബിനോയ് വിശ്വം നല്‍കിയ നോട്ടീസില്‍ പറയുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ നടന്ന സമരത്തില്‍ തീവ്രവാദികളുണ്ടെന്ന് പിണറായി വിജയന്‍ നിയമസഭയില്‍ സമ്മതിച്ചതാണെന്നായിരുന്നു പ്രധാനമന്ത്രി തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ എസ് ഡി പി ഐ എന്ന സംഘടനക്കെതിരായിരുന്നു പിണറായി വിജയന്‍ പറഞ്ഞതെന്നും സമരത്തില്‍ നുഴഞ്ഞു കയറി കുഴപ്പങ്ങളുണ്ടാക്കാന്‍ ഈ സംഘടന ശ്രമിക്കുന്നുവെന്ന വാക്കുകള്‍ പ്രധാനമന്ത്രി രാഷ്ട്രീയ ലാഭത്തിനായി മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കുകയുമായിരുന്നുവെന്നും നോട്ടിസില്‍ പറയുന്നു.

 

 

Latest