Connect with us

Gulf

സഊദിയില്‍ പെട്രോള്‍ വില പുതുക്കി നിശ്ചയിച്ചു; നിരക്കില്‍ നേരിയ വര്‍ധന

Published

|

Last Updated

ദമാം | ഈ വര്‍ഷത്തെ ആദ്യ പാദത്തിലെ പെട്രോള്‍ വില ദേശീയ എണ്ണക്കമ്പനിയായ സഊദി അരാംകോ പുതുക്കി നിശ്ചയിച്ചു. നേരിയ നിരക്ക് വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. പുതുക്കിയ നിരക്ക് പ്രകാരം ബെന്‍സീന്‍ 91 ന് ലിറ്ററിന് അഞ്ച് ഹലാല വര്‍ധിച്ച് 1.55 റിയാലും ബെന്‍സീന്‍ 95 ന് ആറ് ഹലാല വര്‍ധിച്ച് 2.11 റിയാലുമായിരിക്കും നിരക്കുകള്‍. പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. അതേസമയം, ഡീസല്‍, പാചക വാതക വിലയില്‍ മാറ്റമില്ല.

ഇതിനു മുമ്പ് 2019 ഒക്ടോബറിലായിരുന്നു സഊദിയില്‍ പെട്രോള്‍ വിലയില്‍ വര്‍ധനയുണ്ടായത്. എണ്ണ വിലയില്‍ അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായ വര്‍ധനയെ തുടര്‍ന്നാണ് രാജ്യത്തെ എണ്ണ വിലയും പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയത്. ഇനിമുതല്‍ എല്ലാ മാസവും പത്താം തീയതി മുതല്‍ പുതിയ പെട്രോള്‍ നിരക്ക് പ്രഖ്യാപിക്കുമെന്ന് സഊദി അരാംകോ അറിയിച്ചു. 2019 ജനുവരിയിലാണ് അന്താരാഷ്ട്ര എണ്ണ വിപണി വിലക്കനുസൃതമായി സഊദി എണ്ണ വിലയും പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയത്.

Latest