Connect with us

National

അമിത് ഷായുടെ വസതിയിലേക്ക് ശഹീന്‍ബാഗ് സമരക്കാര്‍ മാര്‍ച്ച് നടത്തും

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമ ഭേദഗതിക്കെതിരായ കഴിഞ്ഞ രണ്ട് മാസമായി സത്രീകളുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ ശഹീന്‍ബാഗില്‍ നടക്കുന്ന സമരം കൂടുതല്‍ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതയിലേക്ക് മാര്‍ച്ച് നടത്താനാണ് സമര സമിതിയുടെ തീരുമാനം. ഞായറാഴ്ച ഉച്ചക്ക് രണ്ടിനാണ് മാര്‍ച്ച് നിശ്ചയിച്ചിരിക്കുന്നത്. ഇത് കൂടാതെ നിയമം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അമിത് ഷായെ കാണുമെന്നും സമര സമിതി അറിയിച്ചു. അതേ സമയം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ഷായുടെ ഓഫീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

പൗരത്വ നിയമവുമായി ബന്ധപ്പെട്ട് വിയോജിപ്പുകളുള്ള ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹത്തെ കാണാന്‍ തങ്ങള്‍ തീരുമാനിച്ചതെന്നും സമരക്കാര്‍ പറഞ്ഞു.