Connect with us

Kerala

ആരോപണം തന്നിലേക്ക് തിരിയുമോയെന്ന് കടകംപള്ളി ഭയപ്പെടുന്നു; കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തും: പി ടി തോമസ് എംഎല്‍എ

Published

|

Last Updated

തിരുവനന്തപുരം | സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ആരോപണം തള്ളി കോണ്‍ഗ്രസ് നേതാവ് പി ടി തോമസ് എം എല്‍എ രംഗത്ത്. വെടിയുണ്ട മോഷണത്തിന് പെഴ്‌സണല്‍ സ്റ്റാഫിനെ പിടികൂടിയതോടെ സംഭവം തന്നിലേക്ക് തിരിയുമോ എന്ന ഭയമാണ് കടകംപള്ളിക്ക് പ്രകടിപ്പിച്ചതെന്നും പി ടി തോമസ് പറഞ്ഞു.

നിയമസഭയില്‍ താന്‍ പറയുന്ന കാര്യങ്ങള്‍ പഠിച്ചും ആസൂത്രിതമായും ആണ്. സി എ ജി റിപ്പോര്‍ട്ട് ചോര്‍ത്തേണ്ട ആവശ്യം തനിക്കില്ല. ആരോപണവുമായി മന്ത്രി കടകംപള്ളി മുന്നോട്ടു പോവുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്തും. അതിനുള്ള രേഖകള്‍ പോലീസ് ആസ്ഥാനത്ത് നിന്ന് തനിക്ക് ലഭിക്കും. വലിയ ക്രമക്കേട് നടത്തിയത് കൊണ്ടാണ് ലോക്‌നാഥ് ബെഹ്‌റയുടെ പേര് സി എ ജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടതെന്നും പി ടി തോമസ് പറഞ്ഞു.

യു ഡി എഫ് ഭരണ കാലത്തെ കാര്യങ്ങളും അന്വേഷിക്കാന്‍ പറഞ്ഞത് പ്രതിപക്ഷ നേതാവ് ആണ്. യു ഡി എഫ് ഭരണത്തിലെ അഴിമതി കണ്ടെത്താന്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ മന്ത്രി എ.കെ ബാലന്റെ നേതൃത്വത്തില്‍ സബ് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. എന്നാല്‍, ഒരു അഴിമതി പോലും പുറത്തു കൊണ്ടുവരാന്‍ ഇടത് സര്‍ക്കാറിന് സാധിച്ചിട്ടില്ലെന്നും പി ടി തോമസ് അവകാശപ്പെട്ടു

Latest