Connect with us

National

ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട;ഉര്‍ദുഗാന് മറുപടിയുമായി ഇന്ത്യ

Published

|

Last Updated

ന്യൂഡല്‍ഹി | പാകിസ്ഥാന്‍ സന്ദര്‍ശനത്തിനിടെ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തിയ തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന് മറുപടിയുമായി ഇന്ത്യ.ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ടതില്ലെന്ന മുന്നറിയിപ്പാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നല്‍കിയിരിക്കുന്നത്. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്.ജമ്മുകശ്മീരുമായിബന്ധപ്പെടുത്തിയുള്ള എല്ലാ പ്രതികരണങ്ങളേയും ഇന്ത്യ തള്ളികളയുകയാണ്.

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്നും വസ്തുതകളെക്കുറിച്ച് ശരിയായ ധാരണ ഉണ്ടാക്കിയെടുക്കണമെന്നും തുര്‍ക്കി നേതൃത്വത്തോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു- വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് ഉര്‍ദുഗാന്‍ പൂര്‍ണ്ണ പിന്തുണയര്‍പ്പിച്ചിരുന്നു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു പരാമര്‍ശം.കശ്മീരികള്‍ പീഡനം അനുവഭിക്കുന്നു, ഇന്ത്യ ഏകപക്ഷീയമായി ഇടപ്പെട്ടു, എന്നീ പരാമര്‍ശങ്ങളാണ് ഇന്ത്യയെ ചൊടിപ്പിച്ചത്.