Connect with us

Kerala

പാലാരിവട്ടം പാലം അഴിമതി: വി കെ ഇബ്രാഹിംകുഞ്ഞിനെ ഇന്ന് വിജിലന്‍സ് ചോദ്യം ചെയ്യും

Published

|

Last Updated

കൊച്ചി  |പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ ഇന്നു ചോദ്യം ചെയ്യും. വിജിലന്‍സ് ഡിവൈഎസ്പി ശ്യാം കുമാറിന്റെ നേതൃത്വത്തിലാണു ചോദ്യം ചെയ്യല്‍. . പൂജപ്പുരയിലെ ഓഫിസില്‍ രാവിലെ 11നു ചോദ്യം ചെയ്യലിനായി എത്തണമെന്നാണു വിജിലന്‍സ് നിര്‍ദേശിച്ചിട്ടുണ്ട്.

കരാറുകാരായ ആര്‍ഡിഎസ് കമ്പനിക്കു ചട്ടവിരുദ്ധമായി പണം അനുവദിച്ചുവെന്നാണ് ഇബ്രാഹിംകുഞ്ഞിനെതിരെയുള്ള ആരോപണം. കരാര്‍ കമ്പനിക്കു മുന്‍കൂറായി 8.25 കോടി രൂപ അനുവദിച്ചത് അന്ന് മന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞ് ഉത്തരവിട്ടതോടെയാണെന്നാണു വിജലന്‍സ് കണ്ടെത്തിയിരുന്നു.

അഴിമതി നിരോധന നിയമപ്രകാരം ഗവര്‍ണറുടെ അന്വേഷണാനുമതി കിട്ടിയതോടെ ഇബ്രാഹിം കുഞ്ഞിനെ നിയമസഭാ സമ്മേളനം കഴിഞ്ഞു ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനിക്കുകയായിരുന്നു

Latest