Kerala
പ്രണയ ദിനാഘോഷത്തിനിടെ എറണാകുളം ലോ കോളജില്‍ എസ്എഫ്‌ഐ-കെഎസ് യു സംഘര്‍ഘം; നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക്
 
             കൊച്ചി  | എറണാകുളം ലോ കോളേജില്‍ എസ് എഫ് ഐ – കെ എസ് യു സംഘര്‍ഷം. സംഭവത്തില്‍ ഇരുസംഘടനകളിലെയും നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു്. വെള്ളിയാഴ്ച രാവിലെ എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാലന്റൈന്‍സ് ഡേയോട് അനുബന്ധിച്ച് കലാപരിപാടികല്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. അതേസമയം കെ എസ് യു ഒരു തീറ്റമത്സരവും സംഘടിപ്പിച്ചിരുന്നു. ഈ രണ്ടു പരിപാടികളും ഒരേസമയത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

വാക്ക് തര്‍ക്കത്തിനൊടുവില്‍ ഇരു വിഭാഗവും പരസ്പം ഏറ്റ്മുട്ടുകയായിരുന്നു. വടികളും ക്രിക്കറ്റ് ബാറ്റുകളും ഉപയോഗിച്ചായിരുന്നു തമ്മില്‍ തല്ല്. സംഭവത്തില്‍ 12 ഓളം വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പോലീസ് എത്തിയതോടെയാണ് സംഘര്‍ഷാവസ്ഥക്ക് അയവുണ്ടായത്. പരിക്കേറ്റ എസ് എഫ് ഐ പ്രവര്‍ത്തകരെ എറണാകുളം ജനറല്‍ ആശുപത്രിയിലും കെ എസ് യു പ്രവര്‍ത്തകരെ ഇന്ദിര ഗാന്ധി ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് കാമ്പസിനകത്ത് പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്