Connect with us

National

അടിവസ്ത്രമഴിച്ച് ആര്‍ത്തവ പരിശോധന; ഗുജറാത്തിലെ കോളജ് ഹോസ്റ്റലിനെതിരെ കേസ്

Published

|

Last Updated

അഹമ്മദാബാദ് | പെണ്‍കുട്ടികളെ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ അടിവസ്ത്രമഴിച്ച് ആര്‍ത്തവ പരിശോധന നടത്തിയതായി പരാതി. ഗുജറാത്തിലെ ശ്രീ സഹജനന്ദ ഗേള്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റല്‍ ഗാര്‍ഡനില്‍ നാപ്കിന്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അധികൃതര്‍ പ്രാകൃത പരിശോധന നടത്തിയതെന്ന് വിദ്യാര്‍ഥിനികള്‍ പറയുന്നു. സംഭവത്തില്‍ ഹോസ്റ്റല്‍ അധികൃര്‍ക്ക് എതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

കോളജ് പ്രിന്‍സിപ്പലിന്റെയും നാല് അധ്യപികമാരുടെയും നേതൃത്വത്തിലാണ് വിദ്യാര്‍ഥിനികളെ വിവസ്ത്രരാക്കി പരിശോധന നടത്തിയത്. ഗാര്‍ഡനില്‍ ഉപയോഗിച്ച നാപ്കിന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആര്‍ത്തവമുള്ള പെണ്‍കുട്ടികളോട് സ്വമേധയാ റിപ്പോര്‍ട്ട് ചെയ്യാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് രണ്ട് കുട്ടികള്‍ ഇക്കാര്യം വെളിപ്പെടുത്തി. പക്ഷേ സംശയം തീരാതെ അധികൃതര്‍ പരിശോധന നടത്തുകയായിരുന്നു. കേളാജിലെ ശുചിമുറിയില്‍ വെച്ചായിരുന്നു പരിശോധന.

വ്യാഴാഴ്ച പെണ്‍കുട്ടികള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി കോളജ് അധികൃര്‍ പറഞ്ഞു.