Connect with us

Education Notification

ഉറുദു ഒന്നാം ഭാഷയായെടുത്ത വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

Published

|

Last Updated

ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി തലങ്ങളില്‍ ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ് എസ് എല്‍ സി, പ്ലസ്ടു 2018-19 അധ്യയനവര്‍ഷങ്ങളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് (ഇബ്‌റാഹിം സുലൈമാന്‍ സേട്ട് സ്‌കോളര്‍ഷിപ്പ്) നല്‍കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ക്ക് ഏതെങ്കിലും ദേശസാത്കൃത ബേങ്കില്‍ സ്വന്തം പേരില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം.
www.minortiywelfare.kerala.gov.in ലൂടെ 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍: 04712302090, 2300524.

Latest