Connect with us

Education Notification

ഐ എച്ച് ആര്‍ ഡി കോഴ്‌സ്: പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published

|

Last Updated

ഐ എച്ച് ആര്‍ ഡി ഡിസംബറില്‍ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി ജി ഡി സി എ), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി സി എ), ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഡി ഡി റ്റി ഒ എ), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി സി എല്‍ ഐ എസ്) എന്നീ കോഴ്‌സുകളുടെ റഗുലര്‍- സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫലവും മാര്‍ക്കിന്റെ വിശദാംശങ്ങളും അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ ലഭിക്കും. www.ihrd.ac.in ലും പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ 26 വരെ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ പിഴ കൂടാതെയും 29 വരെ 200 രൂപ ലേറ്റ് ഫീ സഹിതവും സമര്‍പ്പിക്കാം.

ജൂണ്‍ 2020ലെ 2018 സ്‌കീം സപ്ലിമെന്ററി പരീക്ഷക്കായുള്ള പ്രത്യേകാനുമതി ആവശ്യമുള്ളവര്‍ അപേക്ഷ മാര്‍ച്ച് 16നു മുമ്പായും 200 രൂപ ലേറ്റ് ഫീയോടുകൂടി മാര്‍ച്ച് 18 വരെയും സ്ഥാപനമേധാവികള്‍ മുഖേന സമര്‍പ്പിക്കണം.

---- facebook comment plugin here -----

Latest