Connect with us

Eduline

ഹോമി ബാബ സെന്ററില്‍ ഫിസിക്‌സ് എന്‍ ഐ യു എസ് പ്രോഗ്രാം

Published

|

Last Updated

മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചി (ടി ഐ എഫ് ആര്‍)ലെ ഹോമി ബാബ സെന്റര്‍ ഫോര്‍ സയന്‍സ് എജ്യുക്കേഷന്റെ ആഭിമുഖ്യത്തില്‍ ബിരുദതല ഫിസിക്‌സ് വിദ്യാര്‍ഥികള്‍ക്ക് നാഷനല്‍ ഇനിഷ്യേറ്റീവ് ഓണ്‍ അണ്ടര്‍ ഗ്രാജ്വേറ്റ് സയന്‍സ് (എന്‍ ഐ യു എസ്) പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പ്രോഗ്രാമില്‍ ഈ വര്‍ഷം ജൂണ്‍ മുതല്‍ 2021 ഡിസംബര്‍ വരെയുള്ള കാലയളവിലെ ഒഴിവുകാലങ്ങളില്‍ കേന്ദ്രത്തില്‍ വന്ന് പ്രോജക്ടുകള്‍ ചെയ്യാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കുന്നു.

ആര്‍ക്കൊക്കെ അപേക്ഷിക്കാം

ആദ്യ വര്‍ഷ ബിരുദ വിദ്യാര്‍ഥിയാകണമെന്നതാണ് അപേക്ഷിക്കാനുള്ള പ്രധാന യോഗ്യത. ഫിസിക്‌സ് ഒരു വിഷയമായി പഠിക്കുന്ന ത്രിവത്സര ബി എസ് സി, ബി എസ് സി (ഓണേഴ്‌സ്), ഫിസിക്‌സ്, അപ്ലൈഡ് ഫിസിക്‌സ്, എന്‍ജിനീയറിംഗ് ഫിസിക്‌സ് ഇവയിലെ നാല് വര്‍ഷ ബി എസ് സി, ബി ടെക്, ബി ഇ; ഫിസിക്‌സ് ഒരു വിഷയമായി പഠിക്കുന്ന അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് എം എസ്, എം എസ് സി. എന്നീ പ്രോഗ്രാമുകളില്‍ പഠിക്കുന്നവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. 10, 12 ക്ലാസുകളില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക്, തത്തുല്യ ഗ്രേഡ് നേടണമെന്ന നിബന്ധനയുമുണ്ട്.

പ്രവേശന രീതി

10, 12 ക്ലാസുകളിലെ മികവ്, രണ്ട് റഫറികളുടെ ശിപാര്‍ശകള്‍, 250 വാക്കില്‍ കവിയാതെയുള്ള ഗവേഷണ വികസന മേഖലയിലെ താത്പര്യം വ്യക്തമാക്കുന്നതും ന്യായീകരിക്കുന്നതുമായ കുറിപ്പ്, കെ വി പി വൈ, ഇന്‍സ്‌പെയര്‍, നാഷനല്‍ ഗ്രാജ്വേറ്റ് ഫിസിക്‌സ് എക്‌സാമിനേഷന്‍, ഓറിയന്റേഷന്‍ കം സെലക‌്ഷന്‍ ക്യാമ്പ്, ഇന്റര്‍നാഷണല്‍ ഒളിമ്പ്യാഡ് തുടങ്ങിയ നേട്ടങ്ങള്‍ പരിഗണിച്ചാകും തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവരുടെ പട്ടിക മാര്‍ച്ച് 25ന് പ്രസിദ്ധീകരിക്കും.

അപേക്ഷിക്കേണ്ടത് എങ്ങനെ

nius.hbcse.tifr.res.in ലുള്ള പ്രോഗ്രാം ലിങ്ക് വഴി ഫെബ്രുവരി 20നകം നല്‍കണം. ലിങ്കിലുള്ള ഫോറം ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് ഓഫ് ലൈനായും അപേക്ഷിക്കാം.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ പ്രൊജക്ട് ചെയ്യണം
ആദ്യ ക്യാമ്പ് ഹോമിബാബ സെന്ററില്‍ ജൂണ്‍ മൂന്നുമുതല്‍ 19 വരെ നടത്തും.
ഇതില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ തുടര്‍ന്നുള്ള ക്യാമ്പുകളില്‍ ഒരു മെന്ററുടെ മേല്‍നോട്ടത്തില്‍ പ്രൊജക്ട് വര്‍ക്ക് ചെയ്യണം.

Latest