Connect with us

International

ജപ്പാനില്‍ ആദ്യ കൊറോണ മരണം; ചൈനയില്‍ മരണം 1355 ആയി

Published

|

Last Updated

യോക്കോഹാമ |  ജപ്പാനില്‍ കൊറോണ വൈറസ് (കൊവിഡ് 19) ബാധിച്ച് ആദ്യ മരണം. 80 വയസുള്ള വൃദ്ധയാണ് മരപ്പെട്ടത്. ജപ്പാനില്‍ ഇതിനകം 203 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ റിപ്പോര്‍ട്ട്. അതിനിടയില്‍ ചൈനയില്‍ ഇതിനകം 1355 പേര്‍ കൊറോണ ബോധിച്ച് മരിച്ചതായാണ് റിപ്പോര്‍ട്ട്. ചൈനയില്‍ രോഗികളുടെ എണ്ണം അറുപതിനായിരം കടന്നതോടെ സര്‍ക്കാര്‍ കടുത്ത നടപടികളുമായി രംഗത്തെത്തി. വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനിലെ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥര്‍ക്കെതിരെയും പാര്‍ട്ടി നേതാക്കള്‍ക്കെതിരെയും സര്‍ക്കാര്‍ നടപടി തുടങ്ങി. രോഗബാധ തടയാന്‍ തുടക്കത്തില്‍ വീഴ്ച വരുത്തിയതിനാണ് നടപടി.

അതിനിടെ കൊറോണ ഭീഷണി കാരണം ജപ്പാന്‍ തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെ ഇന്ത്യക്കാര്‍ക്ക് സഹായം എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു. ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ രോഗികളായ രണ്ട് ഇന്ത്യക്കാരെ ജപ്പാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദേശകാര്യ മന്ത്രാലയം സ്ഥിതിഗതികള്‍ വിലയിരുത്തിവരുന്നതായും അദ്ദേഹം വ്യക്തമാക്കി.

 

 

Latest