Connect with us

Ongoing News

പോലീസിന്റെ സിംസ് പദ്ധതിയിലും ക്രമക്കേടെന്ന് ആരോപണം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാന പോലീസ് പുതുതായി കൊണ്ടുവന്ന വ്യവസായ സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കുമുള്ള സുരക്ഷാ സംവിധാനമായ സെന്‍ട്രല്‍ ഇന്‍ഷ്വറന്‍സ് മോണിറ്ററിംഗ് സിസ്റ്റത്തിലും (സിംസ്) ക്രമക്കേട് നടന്നതായി ആരോപണം. കെല്‍ട്രോണുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. എന്നാല്‍, ഗാലക്‌സോണ്‍ ഇന്റര്‍നാഷണല്‍ എന്ന സ്വകാര്യ ഏജന്‍സിക്ക് ഇതിന്റെ ഇടപാടുകള്‍ കൈമാറിയതായാണ് വിവരം. സ്വകാര്യ സ്ഥാപനങ്ങളില്‍ സി സി ടി വികളും സെര്‍വറുകളും സ്ഥാപിച്ച് പോലീസ് ആസ്ഥാനത്തിരുന്ന് ദൃശ്യങ്ങള്‍ നിരീക്ഷിച്ച് മോഷണവും മറ്റും തടയാനുള്ള പദ്ധതിയാണ് സിംസ്. പോലീസ് ആസ്ഥാനത്താണ് പദ്ധതിയുടെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്.

പദ്ധതിയില്‍ അംഗമാകുന്ന സ്ഥാപനങ്ങളില്‍ കാമറയുള്‍പ്പടെയുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചു നല്‍കുന്നത് ഗാലക്‌സോണ്‍ ഇന്റര്‍നാഷണലാണ്. ഇതിനുള്ള പണവും മാസം തോറും നിശ്ചിത ഫീസും ഇവര്‍ വാങ്ങും. അതില്‍ നിന്നൊരു പങ്ക് പോലീസിന് നല്‍കുകയും ചെയ്യും. സുരക്ഷ ഉറപ്പാക്കേണ്ട സ്ഥാപനങ്ങള്‍ കണ്ടെത്താന്‍ എസ് പിമാര്‍ക്ക് ഡി ജി പി നിര്‍ദേശം നല്‍കിയിരുന്നതായും വിവരമുണ്ട്.