മനോരോഗ ചികിത്സാ കേന്ദ്രത്തില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍

Posted on: February 13, 2020 11:58 am | Last updated: February 13, 2020 at 11:58 am

പെരിന്തല്‍മണ്ണ | പെരിന്തല്‍മണ്ണ ഡോക്ടര്‍ സലീം സെന്റര്‍ ഫോര്‍ ന്യൂറോ സൈക്കാട്രി ആശുപത്രിയില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മാനസിക രോഗമുള്ള യുവാവിന്റെ കൂടെ കൂട്ടിരിപ്പിനു വന്ന മധ്യവയസ്‌കനായ ആളാണ് മരിച്ചത്. രോഗി ഓടി രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. പൂട്ടിയിട്ടിരുന്ന മുറിയിലാണ് മൃതദേഹം കണ്ടത്. കൊലപാതകമാണെന്ന് സംശയിക്കുന്നു.

ഇന്ന് പുലര്‍ച്ചെ രാവിലെ 6.15 ഓടെയാണ് സംഭവം. പെരിന്തല്‍മണ്ണ ഡി വൈ എസ് പി. പി സി ഹരിദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് പരിശോധന നടത്തി. മലപ്പുറം സയന്റിഫിക്ക് ഓഫീസര്‍ കെ ത്വയ്യിബയും സ്ഥലത്തെത്തി.