National
വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി സാധ്യമല്ല; ബാലറ്റ് പേപ്പറിലേക്ക് മടങ്ങില്ല: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍

ന്യൂഡല്‍ഹി | ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടത്തുക സാധ്യമല്ലെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കി തിരഞ്ഞെടുപ്പു കമ്മീഷന്‍. വോട്ടിംഗ് യന്ത്രത്തെ അവിശ്വസിക്കേണ്ടതില്ലെന്നും ബാലറ്റ് പേപ്പര്‍ തിരികെക്കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ അറിയിച്ചു.
ഇടക്ക് ചില തകരാറുകളൊക്കെ സംഭവിക്കാമെങ്കിലും യന്ത്രത്തില്‍ തിരിമറി നടത്തി തിരഞ്ഞെടുപ്പു ഫലം അട്ടിമറിക്കുക സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി തുടങ്ങിയ ചില രാജ്യങ്ങള്‍ വോട്ടിംഗ് യന്ത്രം വഴിയുള്ള തിരഞ്ഞെടുപ്പ് വേണ്ടെന്നു വച്ചിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ അങ്ങനെ ചെയ്യാന്‍ ആലോചിക്കുന്നില്ല.
---- facebook comment plugin here -----