Connect with us

Kerala

വെടിക്കോപ്പുകള്‍ കാണാതായ സംഭവം; എന്‍ ഐ എ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | കേരള പോലീസിന്റെ ആയുധ ശേഖരത്തില്‍ നിന്നും വന്‍തോതില്‍ വെടിക്കോപ്പുകളും റൈഫിളുകളും മറ്റും കാണാതായ സംഭവത്തില്‍ എന്‍ ഐ എ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വളരെ ഗൗരവമായി കാണേണ്ട കാര്യമാണിത്. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും ഇത്തരമൊരു സംഭവം മുമ്പുണ്ടായതായി കേട്ടിട്ടില്ല. സംസ്ഥാന പോലീസ് വകുപ്പിലെ അഴിമതിയാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്. സംഭവത്തിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ട്. ബുള്ളറ്റ് വാഹനങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട് നടത്തിയെന്നതില്‍ ആരോപണ വിധേയനായ ഡി ജി പി. ലോക്നാഥ് ബെഹ്റയെ പദവിയില്‍ നിന്നും നീക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

വിഷയം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നും ഡി ജി പിയെ വെള്ളപൂശാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും ചെന്നിത്തല ആരോപിച്ചു. 12061 വെടിയുണ്ടകളും 25 തോക്കുകളും തിരുവനന്തപുരം എസ് എ പി ക്യാമ്പില്‍ നിന്ന് കാണാതായെന്നാണ് കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലി (സി എ ജി) ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തൃശൂര്‍ പോലീസ് അക്കാദമിയില്‍ 200 വെടിയുണ്ടകളുടെ കുറവ് കണ്ടെത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.

Latest