Connect with us

National

ഉമര്‍ അബ്ദുല്ലയെ തടങ്കലിലാക്കിയതിനെതിരായ ഹരജി പരിഗണിക്കുന്നതില്‍നിന്നും സുപ്രീം കോടതി ജഡ്ജി പിന്‍മാറി

Published

|

Last Updated

ന്യൂഡല്‍ഹി | നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ലയെ തടങ്കലിനാക്കിയതിനെതിരായ ഹരജി പരിഗണിക്കുന്നതില്‍നിന്നും സുപ്രീം കോടതി ജഡ്ജി പിന്‍മാറി. പൊതു സുരക്ഷാ നിയമം ചുമത്തി തടവിലാക്കിയതിനെതിരായ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് മോഹന്‍ എം ശന്തനഗൗഡര്‍ ആണ് പിന്മാറിയത്. പിന്മാറ്റത്തിനുള്ള കാരണം വ്യക്തമല്ല

ഉമര്‍ അബ്ദുല്ലയുടെ സഹോദരി സാറാ അബ്ദുല്ല പൈലറ്റ് ആണ് പൊതു സുരക്ഷാ നിയമപ്രകാരം തടവിലിട്ടതിനെതിരെ ഹരജി നല്‍കിയത്. ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയ ആഗസ്റ്റ് അഞ്ച് മുതല്‍ ഉമര്‍ തടവില്‍ കഴിയുകയാണ്. ഉമറിനെ കൂടാതെ പിതാവും മുന്‍ മുഖ്യമന്ത്രിയും എംപിയുമായ ഫാറൂഖ് അബ്ദുല്ല, മുന്‍ മുഖ്യമന്ത്രിയും പി ഡി പി നേതാവുമായ മെഹബൂബ മുഫ്തി തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കള്‍ ഏഴ് മാസത്തിലേറെയായി തടവിലാണ്.

Latest