Connect with us

Kerala

കോണ്‍ഗ്രസിന്റെ പരാജയം നല്‍കുന്നത് നല്ല സന്ദേശമല്ല: അധിര്‍ രഞ്ജന്‍ ചൗധരി

Published

|

Last Updated

ന്യൂഡല്‍ഹി |  ഡല്‍ഹിയില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍വിയില്‍ പ്രതികരിച്ച് പാര്‍ട്ടിയുടെ പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. കോണ്‍ഗ്രസിനുണ്ടായ പരാജയം നല്‍കുന്നത് നല്ല സന്ദേശമല്ലെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം ബി ജെ പിയുടെ വര്‍ഗീയ അജന്‍ഡക്കെതിരെ എ എ പി നേടിയ വിജയം പ്രധാനപ്പെട്ടതും ശ്രദ്ധേയവുമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു. എ എ പി വിജയിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ തവണത്തേത് പോലെ ഇത്തവണയും ഡല്‍ഹിയില്‍ ഒരു സീറ്റ് പോലും നേടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞ തവണത്തെ മൂന്നില്‍ നിന്ന് 13 സീറ്റിലേക്ക് എത്താന്‍ ബി ജെ പിക്ക് കഴിയുകയു ചെയ്തു.

 

 

Latest