Connect with us

National

വോട്ടിംഗ് യന്ത്രത്തിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്

Published

|

Last Updated

ന്യൂഡല്‍ഹി |  നിയമസഭാ തിഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തുമ്പോള്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ പ്രവര്‍ത്തനത്തില്‍ സംശയം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം തിരിമറി സാധ്യമായ ഒന്നല്ലെന്നും എന്ത് കൊണ്ട് വികസിത രാജ്യങ്ങള്‍ ഇത് ഉപയോഗിക്കുന്നില്ലെന്നും ദിഗ് വിജയ് സിംഗ് ചോദിച്ചു.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തെ കുറിച്ചുയരുന്ന ആക്ഷേപങ്ങളില്‍ സുപ്രീം കോടതി ഇടപെടണം. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം വഴിയുള്ള വോട്ടിംഗില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിക്കും പുതിയൊരു ഇടപെടല്‍ നടത്തിക്കൂടേ?. നമ്മള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. മനസാക്ഷിയില്ലാത്ത ഒരു വിഭാഗം ആളുകള്‍ക്ക് തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനും 1.3 ബില്യണ്‍ ജനങ്ങളുടെ വിധിയെ തട്ടിയെടുക്കാനും അനുവദിക്കരുതെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു.

 

 

Latest