Connect with us

National

ന്യൂനപക്ഷ മേഖലകളില്‍ ആംആദ്മി പാര്‍ട്ടിയുടെ മുന്നേറ്റം; ഒരിടത്തും കോണ്‍ഗ്രസില്ല

Published

|

Last Updated

ന്യൂഡല്‍ഹി  | ന്യൂനപക്ഷ മേഖലകളില്‍ ആം ആദ്മി പാര്‍ട്ടിയുടെ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. പൗരത്വ നിയമഭേദഗതിയുടെ സമര മുഖമായ ഹീന്‍ ബാഗ് സമരവേദിയടക്കമുള്ള ഓഖ്‌ല നിയമസഭാ മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ അമാനത്തുള്ള ഖാന്‍ ഏറെ മുന്നിലാണ്. ജാമിയ മിലിയ സര്‍വകലാശാല നിലകൊള്ളുന്ന ജാമിയ നഗറും ഓഖ്‌ല നിയമസഭാ മണ്ഡലത്തിലാണ്.

പൗരത്വ നിയമഭേദഗതിക്ക് എതിരെ ശക്തമായ സമരം നടന്ന സീലംപൂര്‍ മണ്ഡലത്തിലും ആം ആദ്മി പാര്‍ട്ടി ബഹുദൂരം മുന്നിലാണ്. ഇവിടെ ആം ആദ്മി പാര്‍ട്ടിയുടെ അബ്ദുള്‍ റഹ്മാന്‍ മുന്നിലെത്തിയിരിക്കുന്നു.

ന്യൂനപക്ഷമേഖലയായ ബല്ലിമാരാന്‍ മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി മുന്നിലാണ്. ആം ആദ്മി പാര്‍ട്ടിയുടെ മന്ത്രിയായ ഇമ്രാന്‍ ഹുസൈനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഹാരൂണ്‍ യൂസഫും തമ്മിലായിരുന്നു ഇവിടെ പ്രധാന മത്സരം.

ന്യൂനപക്ഷമേഖലയായ മാത്തിയ മഹല്‍ മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഷോയബ് ഇഖ്ബാല്‍ മുന്നിട്ടു നില്‍ക്കുകയാണ്. അതേ സമയം ചാന്ദ്‌നി ചൗക്കില്‍ ബിജെപിയാണ് മുന്നില്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്കെത്തിയ അല്‍ക ലാംബ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മണ്ഡലമാണിത്.