Connect with us

Gulf

സഊദിയുടെ വടക്കന്‍ പ്രദേശങ്ങളില്‍ കനത്ത മഞ്ഞു വീഴ്ച്ച

Published

|

Last Updated

തബൂക്ക്  |സഊദിയുടെ വടക്കന്‍ പ്രദേശങ്ങളില്‍ കനത്ത മഞ്ഞ് വീഴ്ച്ച.തബൂക്ക് മേഖലയിലെ ഉയര്‍ന്ന പ്രദേശങ്ങളിലും വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളായ അല്‍ജൗഫ് മേഖലയിലുമാണ് മഞ്ഞു വീഴ്ച ഉണ്ടായിരിക്കുന്നത് .ഈ പ്രദേശങ്ങളിലെ കുറഞ്ഞ താപനില തുടരുകയാണ് . മലയോര പ്രദേശങ്ങള്‍ കനത്ത മഞ്ഞു മൂടിയ നിലയിലാണ്.

ശൈത്യം കൂടിയതോടെ വരും ദിവസങ്ങളില്‍ ദിവസങ്ങളില്‍ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും താപനില കുറയാന്‍ സാധ്യതയുണ്ടെന്നും , ചില മേഖലകളില്‍ താപനില പൂജ്യം ഡിഗ്രിക്ക് താഴെയെത്തുമെന്നും ,ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ച ശക്തമായി തുടരുന്നതിനാല്‍ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.

Latest