Connect with us

Kerala

കടവൂര്‍ ജയന്‍ വധക്കേസ്: ഒമ്പത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

Published

|

Last Updated

കൊല്ലം | കടവൂര്‍ ജയന്‍ വധക്കേസ് പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. പ്രതികള്‍ ഓരോ ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. ഒളിവിലായിരുന്ന ഒമ്പത് പ്രതികളും അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനില്‍ ഇന്ന് പുലര്‍ച്ചെയാണ് കീഴടങ്ങിയത്.

കടവൂര്‍ ജയന്‍ വധക്കേസില്‍ പ്രതികളായ ഒമ്പത് ആര്‍എസ്എസ് പ്രവര്‍ത്തകരും കുറ്റക്കാരാണെന്ന് കൊല്ലം മാറ്റിവെക്കുകയായിരുന്നു. തിയതി തീരുമാനിച്ചെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതികള്‍ എത്താത്തതിനാല്‍ അത് മാറ്റി വച്ചു. രണ്ടാം തവണ പരിഗണിച്ചപ്പോഴും പ്രതികള്‍ കോടതിയിലെത്തിയിരുന്നില്ല, പ്രതികളുടെ അസാന്നിധ്യത്തില്‍ വിധി പ്രസ്താവം മാറ്റി വച്ച കോടതി പ്രതികളെ ഹാജരാക്കാന്‍ ജാമ്യക്കാര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിന് പിറകെയാണ് പ്രതികള്‍ ഇന്ന് രാവിലെ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. പ്രതികളെ ഹാജരാക്കിയതോടെ ശിക്ഷ വിധിച്ചു.

2012 ഫെബ്രുവരി ഏഴിനാണ് ജയന്‍ കൊല്ലപ്പെട്ടത്. ബിജെപി പ്രവര്‍ത്തകനായിരുന്ന ജയന്‍ പാര്‍ട്ടി വിട്ടതിലുളള വൈരാഗ്യത്തിലാണ് പ്രതികള്‍ കൊലപാതകം നടത്തിയത്.

Latest