Kerala
മുഖം മിനുക്കിയെത്തുന്നു, മാരുതി വിറ്റാര ബ്രെസ
ലക്നോ | നോയിഡയിൽ നടക്കുന്ന പതിനഞ്ചാമത് ഓട്ടോ എക്സ്പോയിൽ മാരുതി സുസുക്കി വിറ്റാര ബ്രെസ മുഖം മിനുക്കിയെത്തി. പ്രതീക്ഷിച്ച പോലെ ഏറെ മാറ്റങ്ങളോടെയാണ് വിറ്റാര ബ്രെസ പുറത്തിറങ്ങുന്നത്.
കോസ്മെറ്റിക് മാറ്റങ്ങൾ, അധിക ഉപകരണങ്ങൾ, പുതിയ പെട്രോൾ എൻജിൻ എന്നിവയാണ് പ്രധാനമായും വിറ്റാര ബ്രെസയിൽ മാരുതി നവീകരിച്ചിരിക്കുന്നത്.
[irp]
കഴിഞ്ഞ മൂന്ന് വർഷത്തിലേറെയായി കോസ്മെറ്റിക് നവീകരണങ്ങളൊന്നുമില്ലാതെയാണ് വിറ്റാര ബ്രെസ ഇന്ത്യൻ വിപണിയിൽ പിടിച്ചുനിന്നത്. ഡീസൽ എൻജിൻ പൂർണമായും ഉപേക്ഷിച്ച്, പുതിയ ബി എസ്- ആറ് കംപ്ലയിന്റ്1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് കെ15ബി പെട്രോൾ എൻജിനാണ് ബ്രെസയിൽ ഇടം പിടിക്കുന്നത്.
---- facebook comment plugin here -----




