Connect with us

Gulf

പരിസ്ഥിതി മലിനീകരണം ; ബസറയിലെ എണ്ണ ഉത്പാദനം ഇറാഖ് കുറക്കുന്നു

Published

|

Last Updated

ബാഗ്ദാദ്  | കടുത്ത പരിസ്ഥിതി മലിനീകരണം മൂലം ഇറാഖിഖ് ബസറയിലെ എന്ന ഉത്പാദനം കുറക്കുന്നു.
എണ്ണ റിഫൈനറികളില്‍ നിന്നുള്ള മലിനീകരണം കാരണം ഈ പ്രദേശത്തെ പരിസ്ഥിതിക്ക് കടുത്ത ആഘാതമാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും അതിനാല്‍ ബസറ ഓയില്‍ കമ്പനി നഹര്‍ ബിന്‍ ഒമര്‍ മേഖലയില്‍ അസംസ്‌കൃത എണ്ണ ഉല്‍പാദനം കുറയ്ക്കുകയാണെന്നും ഇറാഖ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

നഹര്‍ ബിന്‍ ഒമര്‍ ഓയില്‍ഫീല്‍ഡിലെ അസംസ്‌കൃത എണ്ണയുടെ ഉല്‍പാദനം കുറക്കുവാനും മേഖലയിലെ പരിസ്ഥിതി സംരക്ഷണത്തിനുമായി എല്ലാ എണ്ണ കിണറുകളുടെയും പ്രവര്‍ത്തനം അവസാനിപ്പിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട് . “മലിനീകരണവും വാതക ഉദ്‌വമനവും കാരണം നഹര്‍ ബിന്‍ ഒമര്‍ ഓയില്‍ഫീല്‍ഡ് ഇറാഖിലെ ഏറ്റവും വിവാദമായാ ഒരു മേഖലയായി മാറിയിരിക്കുകയാണെന്നും . അസംസ്‌കൃത എണ്ണ ഉല്‍പാദനം മിനിമം കുറയ്ക്കാനും പരിസ്ഥിതി സംരക്ഷണം നല്‍കുന്നതിനായി എല്ലാ എണ്ണ കിണറുകളുടെയും പ്രവര്‍ത്തനം നിര്‍ത്താനും തീരുമാനിച്ചിട്ടുണ്ടെന്നും കമ്പനിയുടെ ഡയറക്ടര്‍ ജനറല്‍ ഇഹ്‌സാന്‍ അബ്ദുല്‍ജബ്ബാര്‍ പറഞ്ഞു:

Latest