Connect with us

Gulf

അല്‍ഖഫ്ജി എണ്ണപ്പാടത്ത് സഊദിയിയും കുവൈത്തും ഉത്പാദനം പുനരാരംഭിക്കുന്നു

Published

|

Last Updated

റിയാദ് | സഊദി അറേബ്യയും കുവൈത്തും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന അല്‍ഖഫ്ജി മേഖലയിലെ എണ്ണപ്പാടത്ത് ഉത്പാദനം പുനരാരംഭിക്കുന്നു. മേഖലയിലെ എണ്ണ ഉല്‍പാദനം കഴിഞ്ഞ അഞ്ച് വര്‍ഷമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. അതിര്‍ത്തി മേഖലകളില്‍ നിന്ന് ഉത്പാദനം പുനരാരംഭിക്കാന്‍ സഊദി അറേബ്യയും കുവൈത്തും കഴിഞ്ഞ വര്‍ഷം ധാരണയിലെത്തിയിരുന്നു. ആഗോള എണ്ണ വിതരണത്തിന്റെ 0.5 ശതമാനം വരെ ഇവിടെ നിന്ന് വിതരണം ചെയ്യാന്‍ കഴിയും.

ഖഫ്ജി മേഖലയില്‍ നിന്ന് പതിനായിരത്തോളം ബാരല്‍ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്ന് ഫെബ്രുവരി 25 ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2019 മാര്‍ച്ച് അവസാനത്തോടെ വഫ്ര എണ്ണപ്പാടത്ത് നിന്നും പ്രതിദിനം 10,000 ബാരല്‍ എണ്ണ പരീക്ഷണാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കും. ആറു മാസത്തിനു ശേഷം വഫ്രയില്‍ നിന്ന് പ്രതിദിനം 80,000 ബാരലായി ഉത്പാദനം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

Latest