ക്രെറ്റയുടെ പുതിയ മോഡൽ അവതരിപ്പിച്ച് ഹ്യൂണ്ടായി

Posted on: February 8, 2020 3:34 pm | Last updated: February 8, 2020 at 3:34 pm


ന്യൂഡൽഹി | വാഹനപ്രേമികൾക്കിടയിൽ ശ്രദ്ധേയമായ ക്രെറ്റയുടെ രണ്ടാം തലമുറയെ അവതരിപ്പിച്ച് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. ഡൽഹിയിലെ ഓട്ടോ എക്‌സ്‌പോയില്‍ കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായ ബോളിവുഡ് താരം ഷാരുഖ് ഖാനാണ് ഹ്യുണ്ടായ്‌യുടെ പുതിയ മോഡല്‍ അവതരിപ്പിച്ചത്. പുതിയ മോഡലിന് വലുപ്പം വര്‍ധിച്ചിട്ടുണ്ട്.

മാർച്ചിൽ ക്രെറ്റയുടെ പുതിയ മോഡലിന്റെ ഔദ്യോഗിക ലോഞ്ചിംഗ് നടക്കുമെന്ന് കന്പനി അധികൃതർ വ്യക്തമാക്കി. ഹ്യുണ്ടായി അടുത്തിടെ ചൈനയില്‍ പുറത്തിറക്കിയ ഐ എക്സ് 25 എന്ന മോഡലാണ് ഇന്ത്യയില്‍ ക്രെറ്റയുടെ രണ്ടാം തലമുറ ആയി എത്തുന്നത്.