Connect with us

Kerala

ചെന്നൈ മംഗളുരു സൂപ്പര്‍ ഫാസ്റ്റിലും മലബാര്‍ എക്‌സ്പ്രസിലും വന്‍ കവര്‍ച്ച; നഷ്ടമായത് ലക്ഷങ്ങള്‍

Published

|

Last Updated

കണ്ണൂര്‍ | ചെന്നൈ മംഗളുരു സൂപ്പര്‍ ഫാസ്റ്റിലും മലബാര്‍ എക്‌സ്പ്രസിലും യാത്രക്കാര്‍ വന്‍ കവര്‍ച്ചക്കിരയായി. രണ്ടു ട്രെയിനുകളിലുമായി 60 ലക്ഷത്തിലധികം രൂപയുടെസ്വര്‍ണമാണ് കവര്‍ച്ചചെയ്യപ്പെട്ടത്.

ചെന്നൈ മംഗളുരു സൂപ്പര്‍ ഫാസ്റ്റില്‍നിന്ന്ചെന്നൈ സ്വദേശിയുടെ 25 ലക്ഷം രൂപയുടെ സ്വര്‍ണം മോഷണം പോയി. തിരുവനന്തപുരം മംഗളൂരു മലബാര്‍ എക്‌സ്പ്രസില്‍ നിന്ന് പയ്യന്നൂര്‍ സ്വദേശിയുടെ 15 പവന്‍ സ്വര്‍ണ്ണമാണ് കവര്‍ന്നത്.
ഇരു ട്രെയിനുകളും ഒരു ദിശയിലേക്ക്
പോകവെയാണ് കവര്‍ച്ച നടന്നിരിക്കുന്നത്. ഒന്നില്‍ തിരൂര്‍ ഭാഗത്ത് വെച്ചും മറ്റൊന്നില്‍ വടകര മാഹി പരിസരത്തുവെച്ചും കവര്‍ച്ച നടന്നതായാണ്സം ശയിക്കുന്നത്. രണ്ടു കവര്‍ച്ചകള്‍ക്കുപിന്നില്‍ ഒരേ സംഘമാണോ എന്നും പോലീസ്സംശയിക്കുന്നുണ്ട്.
ചെന്നൈ സൂപ്പര്‍ഫാസ്റ്റില്‍ മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് വന്ന ചെന്നൈ സ്വദേശി പൊന്നിമാരന്റെ സ്വര്‍ണവും ഡയമണ്ടും പണവും ഉള്‍പ്പടെ 25 ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. എ സി കമ്പാര്‍ട്ട്‌മെന്റിലായിരുന്നു പൊന്നിമാരന്‍ യാത്ര ചെയ്തിരുന്നത്. ഇയാള്‍ റെയില്‍വേ പോലീസില്‍ പരാതി നല്‍കി.
മലബാര്‍ എക്‌സപ്രസില്‍ കവര്‍ച്ചക്കിരയായത് പയ്യന്നൂര്‍ സ്വദേശിയാണ്. ഇയാളെ കണ്ട് വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനായി റെയില്‍ വേ പോലീസ് പയ്യന്നൂരിലേക്ക് തിരിച്ചിട്ടുണ്ട്.