Connect with us

Kerala

കളിയിക്കാവിള കൊലപാതകം: ഒരു പ്രതി കൂടി അറസ്റ്റില്‍

Published

|

Last Updated

തിരുവനന്തപുരം | കളിയിക്കാവിളയില്‍ എ എസ് ഐ.വിത്സണെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതിയെ കൂടി പോലീസ് അറസ്റ്റു ചെയ്തു. മുഖ്യ പ്രതികളായ തൗഫീഖിനും മുഹമ്മദ് ഷെമീമിനും കൃത്യം നിര്‍വഹിക്കുന്നതിന് ആവശ്യമായ സഹായം നല്‍കിയ സെയ്ദ് അലിയെയാണ് തിരുവനന്തപുരം പാളയത്ത് നിന്ന് ക്യൂ ബ്രാഞ്ച് പിടികൂടിയത്. കന്യാകുമാരി സ്വദേശിയായ സെയ്ദ് അലി വിതുരയില്‍ താമസിച്ചു വരികയായിരുന്നു.

വധ ഗൂഢാലോചനയില്‍ സെയ്ദ് അലിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇയാള്‍ ഏര്‍പ്പാടാക്കിയ വാടക വീട്ടില്‍ വച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് സംശയിക്കുന്നത്. കേസ് ഏറ്റെടുത്തിട്ടുള്ള എന്‍ ഐ എക്ക് ഇയാളെ ഉടന്‍ കൈമാറും. കേസിലെ മ്‌റ്റൊരു പ്രധാന പ്രതി ഷെയ്ഖ് ദാവൂദിനെ കഴിഞ്ഞ ദിവസം തമിഴ്നാട് രാമനാഥപുരം ജില്ലയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.