Connect with us

Kerala

ജല അതോറിറ്റിയുടെ കുപ്പിവെള്ളം ഈ വര്‍ഷം വിപണിയിലെത്തും

Published

|

Last Updated

തിരുവനന്തപുരം| ഈ വര്‍ഷത്തോടെ വാട്ടര്‍ അതോറിറ്റിയുടെ കുപ്പിവെള്ളം വിപണിയിലെത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്. വാട്ടര്‍ അതോറിറ്റിക്ക് 625 കോടിയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

4383 കോടിയുടെ കുടിവെള്ള പദ്ധതികള്‍ നടപ്പാക്കും. വീടുകളില്‍ രണ്ടര ലക്ഷം കുടിവെള്ള കണക്ഷനുകള്‍ കൂടി നല്‍കുമെന്നും അദ്ദേഹം ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

Latest