Connect with us

Kerala

സംസ്ഥനത്തെ ഏറ്റവും ചിലവേറിയ വികസന പദ്ധതിയായ സില്‍വര്‍ലൈന്‍ യാഥാര്‍ഥ്യമാകുന്നു

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിലെ ഏറ്റവും വലിയ ചുവടുവെപ്പായ സില്‍വര്‍ലൈന്‍ ലൈന്‍ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി ധനമന്ത്രി തോമസ് ഐസക്. നിയമസഭയിലെ ബജറ്റ് അവതരണത്തിലാണ് മന്ത്രി വിപ്ലവകരമായ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചത്. സില്‍വര്‍ലൈന്‍ പദ്ധതിക്കായുള്ള ആകാശസര്‍വ്വേ പൂര്‍ത്തിയായി. അലൈന്‍മെന്റ് നിര്‍ണയം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

റെയില്‍ പാത എന്നതിലുപരി സമാന്തരപാതയും അഞ്ച് ടൗണ്‍ഷിപ്പുകളും അടങ്ങിയതാണ് സില്‍വര്‍ലൈന്‍ പദ്ധതി.പല അന്താരാഷ്ട്ര ഏജന്‍സികളും പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.ഈ വര്‍ഷം പദ്ധതിക്കായി ഭൂമിയേറ്റെടുക്കല്‍ആരംഭിക്കും. മൂന്ന് വര്‍ഷം കൊണ്ട് ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാക്കും. പദ്ധതി യാഥാര്‍ഥ്യമായാല്‍ നാല് മണിക്കൂര്‍ കൊണ്ട് 1457 രൂപക്ക് തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് എത്താം. 2025-ല്‍ 67740 ദിവസയാത്രക്കാരും 2051-1.47 പ്രതിദിനയാത്രക്കാരും ഉണ്ടാവും. പത്ത് പ്രധാനസ്റ്റേഷനുകള്‍ കൂടാതെ 28 ഫീഡര്‍ സ്റ്റേഷനുകളിലേക്കും ഹ്രസ്വദൂരയാത്രകള്‍ ഉണ്ടാവും.

രാത്രിസമയങ്ങളില്‍ ചരക്കുനീക്കത്തിനും റോറോ സംവിധാനത്തിനും പാത മാറ്റിവയ്ക്കും. ടിക്കറ്റ് ചാര്‍ജിന്റെ മൂന്നിലൊന്ന് ടിക്കറ്റിതര വരുമാനം പ്രതീക്ഷിക്കുന്നു. ജൈക്ക അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നും വളരെ ചെറിയ പലിശയില്‍ 40-50 വര്‍ഷത്തേക്കായി വായ്പ എടുക്കും. കേരളത്തിലെ ഗതാഗതത്തിന്റെ 97 ശതമാനവും റോഡ് വഴിയാണ.് ജലപാത-റെയില്‍വേ വികസനത്തിലൂടെ ഇതിനു മാറ്റം വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest