Connect with us

Kerala

LIVE: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ബജറ്റ് അവതരണത്തിന് തുടക്കം

Published

|

Last Updated

തിരുവനന്തപുരം |  കേന്ദ്ര സര്‍ക്കാറിന്റെ വിഭജന നയങ്ങള്‍ക്കെതിരേ.ും തെറ്റായ സാമ്പത്തിക പരിഷ്‌ക്കരണങ്ങള്‍ക്കെതിരെയും കടുത്ത വിമര്‍ശനവുമായി സംസ്ഥാന ബജറ്റ് അവതരണത്തിന് ധനമന്ത്രി നിയമസഭയില്‍ തുടക്കമിട്ടു. പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും സൃഷ്ടിക്കുന്ന ആശങ്കകള്‍ വാക്കുകള്‍ക്കതീതമാണെന്ന് ധമന്ത്രി തോമസ് ഐസക് പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിക്കുന്ന നയമാണ് കേന്ദ്രം തുടരുന്നത്. പൗരത്വ നിയമത്തിനെതിരെ ആശങ്കയിലായ രാജ്യത്തെ ജനങ്ങള്‍ക്ക് പിന്തുണയേകാന്‍ കേരളത്തിന് കഴിഞ്ഞു. കേന്ദ്രത്തിന്റെ ഭിന്നിപ്പ് നയങ്ങള്‍ക്കെതിരെ വിദ്യാര്‍ഥികളും യുവതയും നടത്തുന്ന പോരാട്ടത്തിലാണ് പ്രതീക്ഷ.

സാമ്പത്തിക രംഗത്ത് കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. ഉപഭോഗത്തിനല്ല ലഭ്യതയില്‍ ഊന്നിയാണ് കേന്ദ്ര സാമ്പത്തിക നയങ്ങള്‍. കോര്‍പറേറ്റ് വത്ക്കരണം സ്വകാര്യ വത്ക്കരണവും ഊന്നി നാശോത്മകമായ നയം മാത്രമാണ് കേന്ദ്രത്തിനുള്ളത്. സംസ്ഥാന സര്‍ക്കാറിനെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. സംസ്ഥാനത്തിന് അര്‍ഹമായ നികുതി വിഹിതം പോലും ശരിയായി നല്‍കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

LIVE BLOG: